കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടി.
മേത്തല കോന്നംപറമ്പിൽ ജിത്തുവിന്റെ (33) പക്കൽനിന്നുമാണ് പണം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
07/07/21 ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ കരൂപ്പടന്നയിൽ സ്കൂട്ടർ മതിലിൽ ഇടിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ച ഇയാളെ ഡോക്ടർ ദേഹപരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പോലീസ് പണം കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ടുകളാണ് കൈവശമുണ്ടായിരുന്നത്. ഇയാളുടെ പേരിൽ കേസെടുത്ത് ആശുപത്രിയിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.
