റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിന്‍ ഓപ്പണ്‍ ജേതാവ്

July 9, 2021 - 8:24 am

ബെല്‍ഗ്രേഡ്: മലയാളി ചെസ് താരം നിഹാല്‍ സരിന്‍ സെര്‍ബിന്‍ ഓപ്പണ്‍ ജേതാവായി. തൃശൂര്‍ സ്വദേശിയായ നിഹാലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്.

സില്‍വര്‍ ലേക്ക് ഓപ്പണില്‍ ജേതാവായതിനു പിന്നാലെയാണു 16 വയസുകാരനായ നിഹാല്‍ സെര്‍ബിയയും മുമ്പനായത്. ലൈവ് ചെസ് റേറ്റിങ്സില്‍ ആദ്യ 100 ല്‍ കടക്കാനും നിഹാലിനായി. റഷ്യയുടെ ഗ്രാന്‍മാസ്റ്റര്‍ വ്ളാഡിമര്‍ ഫെഡോസീവിനെ സമനിലയില്‍ കുടുക്കിയതോടെ നിഹാല്‍ കിരീടം ഉറപ്പിച്ചു.

80 താരങ്ങള്‍ പങ്കെടുത്ത സെര്‍ബിന്‍ ഓപ്പണില്‍ ഒന്‍പത് റൗണ്ടുകളായിരുന്നു. ആറു മത്സരങ്ങള്‍ ജയിച്ച താരം മൂന്നു മത്സരങ്ങള്‍ സമനിലയാക്കി. 2018 ലാണു നിഹാല്‍ സരിന്‍ ഗ്രാന്‍ മാസ്റ്ററാകുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *