റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം . പഞ്ചായത്തംഗവും കൂട്ടാളിയും അറസ്‌റ്റില്‍

July 9, 2021 - 8:24 am

നെടുംകണ്ടം : ഇടുക്കി നെടുംകണ്ടം തൂക്കുപാലത്ത്‌ വയോധികയെ ഡീസല്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റില്‍. നെടുംകണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളിയുമാണ്‌ അറസ്റ്റിലായത്‌. സംഭവം വിവാദമായതോടെ സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റി അംഗം കൂടിയായ അജീഷിനെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്റ് ചെയ്തതായി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ അറിയിച്ചു.

തൂക്കുപാലം പ്രകാശ്‌ ഗ്രാം സ്വദേശി ശ്രീധരന്‍ പിളളയുടെ ഭാര്യ തങ്കമണിക്ക്‌ നേരയാണ്‌ ആക്രമണമുണ്ടായത്‌. പലചരക്കുകട നടത്തുന്ന ശശിധരന്‍ പിളളയെ ലക്ഷ്യമിട്ടെത്തിയ സംഘം ആ സമയത്ത്‌ കടയിലുണ്ടായിരുന്ന തങ്കമണിയെ ആക്രമിക്കുകയായിരുന്നു. തങ്കമണിയെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഡീസലൊഴിച്ച്‌ തീ കൊളുത്തി കൊല്ലാനുളള ശ്രമവും നടത്തി. ഓടിമാറിയതുകൊണ്ടു മാത്രമാണ്‌ തങ്കമണി രക്ഷപെട്ടത്‌.

തുടര്‍ന്ന്‌ അക്രമികള്‍ കട അടിച്ചുതകര്‍ക്കുകയും സാധനങ്ങള്‍ വലിച്ചിട്ട്‌ കത്തിക്കുകയും ചെയ്‌തു. ശശിധരന്‍ പിളളയോടുളള മുന്‍ വൈരാഗ്യമാണ്‌ ആക്രമണത്തിന്‌ കാരണം. കുറച്ചുദിവസം മുമ്പ്‌ അജീഷിന്റെ സുഹൃത്ത്‌ ബിജു കടയിലിരുന്ന്‌ മറ്റൊരാളോട്‌ വഴക്കിട്ടിരുന്നു. തന്റെ കടയിലിരുന്ന്‌ വഴക്കിടാന്‍ പറ്റില്ലെന്ന്‌ പറഞ്ഞതോടെ ശശിധരന്‍ പിളളയുടെ നേര്‍ക്കായി ബിജുവിന്റെ പരാക്രമം. മര്‍ദ്ദനമേറ്റ ശശിധരന്‍പിളള പോലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാണ്‌ അജീഷും സംഘവും കടയിലെത്തി അക്രമം കാട്ടിയത്‌.

മര്‍ദ്ദനമേറ്റ തങ്കമണി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പ്രതികളെ 09/07/21 കോടതിയില്‍ ഹാജരാക്കും. വധശ്രമം ,വീടുകയറി ആക്രമം തുടങ്ങിയ കുറ്റങ്ങളാണ്‌ അജീഷിനെതിരെ ചുമത്തിയിട്ടുളളത്‌. സിപിഐ ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മറ്റിയംഗവും എഐവൈഎഫ്‌ ജില്ലാ വൈസ്‌പ്രസിഡന്റുമാണ്‌ അജീഷ്‌. സംഭവശേഷം ഒളിവില്‍പോയ മറ്റൊരു പ്രതിയായ ബിജുവിനായി അന്വേഷണം തുടരുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *