റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി.മൂന്നുപേര്‍ അറസ്റ്റില്‍

July 10, 2021 - 7:38 am

തൃശൂര്‍ : അന്താരാഷ്ട്ര വിപണിയില്‍ മുപ്പത്‌ കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി. ഛര്‍ദ്ദില്‍ വില്‍ക്കാനുളള ശ്രമത്തിനിടയില്‍ മൂന്നുപേര്‍ പിടിയിലായി. വാടാനപ്പിളളി സ്വദേശി റഫീക്ക്‌ ,പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്‌ വനംവകുപ്പ് വിജിലന്‍സിന്റെ പിടിയിലായത്‌. തൃശൂര്‍ ചേറ്റുവയില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌.

സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുളള ഈ വസ്‌തു ഇതാദ്യമായിട്ടാണ്‌ കേരളത്തില്‍ പിടികൂടുന്നതെന്ന്‌ വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.പ 18 കിലോ തൂക്കം വരുന്ന ഛര്‍ദ്ദില്‍ അറേബ്യന്‍ മാര്‍ക്കറ്റിലാണ്‌ വന്‍ ഡിമാന്റുളളതെന്നും തൃശൂരിലെ സംഘത്തിന്‌ ഇതെവിടെനിന്ന്‌ കിട്ടിയെന്നുളളതിനെക്കുറിച്ച അന്വേഷണം നടത്തിവരികയാണെന്നും വനം വകുപ്പ്‌ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *