റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു: ഒരു മരണം

July 10, 2021 - 12:01 pm

ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുപേരില്‍ കോവിഡ് കാപ്പ ബി.1.617.1 വകഭേദം സ്ഥിരീകരിച്ചു. കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ 109 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 107 ഡെല്‍റ്റ പ്ലസും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. ഇതില്‍ കാപ്പ ബാധിച്ച അറുപത്തിയാറുകാരന്‍ മരിച്ചു. അതേസമയം, കാപ്പ പുതിയ വകഭേദമല്ല. 2020 ഒക്ടോബറില്‍ത്തന്നെ ഇന്ത്യയില്‍ കണ്ടെത്തിയതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.2020 ഒക്ടോബറിലാണ് കാപ്പ രാജ്യത്ത് ആദ്യം കണ്ടെത്തുന്നത് എന്നു പറയുന്നുണ്ടെങ്കിലും അതിനും മുമ്പേ പടര്‍ന്നുപിടിച്ചെന്ന് സംശയമുണ്ട്. പുതിയ വകഭേദമായ ലാംഡയെപ്പോലെ കാപ്പയും അത്ര അപകടകാരിയല്ലെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *