റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ. പി.എം.വാരിയരെ തിരഞ്ഞെടുത്തു

July 12, 2021 - 7:16 am

കോട്ടക്കൽ ആര്യവൈല ശാലാ മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയർ (പി.എം.വാരിയരെ) രെ തിരഞ്ഞെടുത്തു. ഡോ. പി കെ വാര്യരുടെ സഹോദരി പുത്രനും ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ് ഡോ.പി.മാധവൻകുട്ടി വാര്യർ എന്ന പി.എം വാര്യർ. പി.കെ.വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്റ്റിയെ ട്രസ്റ്റ് ബോർഡ് യോഗം തെരെഞ്ഞെടുത്തത്.

തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ് ഡോ.പി.മാധവൻ കുട്ടി വാരിയർ.

കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയായിരുന്ന ഡോ.പി.കെ.വാരിയരുടെ നിര്യാണത്തിൽ ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡിന്‍റെ 11/07/2021 ഞായറാഴ്ച ചേര്‍ന്ന യോഗം അഗാധമായ ദുഖം രേഖപ്പെടുത്തി. കഴിഞ്ഞ 68 വർഷങ്ങളായി ആര്യവൈദ്യശാലക്കും, സമൂഹത്തിനും, ആയുർവ്വേദത്തിനും, ആയുർവ്വേദ വിദ്യാഭ്യാസത്തിനും, കലയ്ക്കും, നൽകിയ നിസ്വാർത്ഥ സേവനങ്ങളെ ബോര്‍ഡ് യോഗം സ്മരിയ്ക്കുകയും ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *