ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പാര്‍ട്ടി ദേശീയ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ നടത്തേണ്ട സംഘടനാപ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു. മീറ്റിങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ വിവരങ്ങള്‍ അറിയിച്ചു. മോദിയും കഴിഞ്ഞ മാസം സമാന രീതിയില്‍ ബിജെപി സെക്രട്ടറിമാരുമായും പാര്‍ട്ടിയുടെ നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെക്രട്ടറിമാരെ നിയമിച്ചതിന് ശേഷം നദ്ദ അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്.
