റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷേര്‍ ബഹാദുര്‍ ദ്യുബ നേപ്പാള്‍ പ്രധാനമന്ത്രി: സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി

July 12, 2021 - 4:46 pm

കാഠ്മണ്ഡു: പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് തിരിച്ചടി നല്‍കി ഷേര്‍ ബഹാദുര്‍ ദ്യുബയെ പ്രധാനമന്ത്രിയാക്കി നിയമിച്ച് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്. രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്നാണ് ചീഫ് ജസ്റ്റീസ് അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റാണ് ഷേര്‍ ബഹാദൂര്‍ ദ്യുബെ. നേരത്തെ നേപ്പാളിലെ ജനപ്രതിനിധിസഭ പിരിച്ചുവിട്ട് കാവല്‍ പ്രധാനമന്ത്രിയെ ബിദ്യ ദേവി ഭരണച്ചുമതല ഏല്‍പ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പിരിച്ചുവിട്ട സഭ പുനഃസ്ഥാപിക്കുന്നത്. ഡിസംബര്‍ 20ന് പ്രസിഡന്റ് സഭ പിരിച്ചുവിട്ടതോടെയാണ് നേപ്പാളില്‍ രാഷ്ട്രീയ അസ്ഥിരത തുടങ്ങിയത്. മേയ് 22നായിരുന്നു 275 അംഗ സഭ ഒടുവില്‍ പിരിച്ചുവിട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *