റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

July 13, 2021 - 8:33 am

തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം 13/07/2021 ചൊവ്വാഴ്ച ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആർ പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുണ്ടായേക്കും. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നത് പരിഗണിയിലാണ്. കടകള്‍ അടച്ചിടുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് 12/07/2021 തിങ്കളാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു.

ശനിയും ഞായറുമുള്ള ലോക്ക്ഡൗൺ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തല്‍സ്ഥിതി തുടര്‍ന്നേക്കും. റസ്റ്ററന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *