അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

July 13, 2021 - 4:52 pm

പത്തനംതിട്ട: കാര്‍ബണ്‍ രഹിത കൃഷിയിടം (പി.എം. കെയുഎസ്‌യുഎം) പദ്ധതിയില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ  സബ്സിഡി അനുകൂല്യം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ പൂര്‍ണമായും ഒഴിവാകും. സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്. ഇ.ബിക്ക് നല്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. 1 മുതല്‍ 7.5 എച്ച്.പി. വരെ ശേഷിയുള്ള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് അനൂകുല്യം ലഭിക്കുന്നത്. ഇതിനായി അനെര്‍ട്ടിന്റെ  https://docs.google.com/forms/d/e/1FAIpQLSdgiCU1sljagPKbh5PBjzNb4w76sUpjAfAxuf_xuHQslNks1w/formResponse എന്ന ലിങ്കില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന 1800 425 1803 ടോള്‍ ഫ്രീ നമ്പറിലും അനെര്‍ട്ട് ജില്ലാ ഓഫീസുകളുമായും (9188119403) പ്രദേശത്തെ കൃഷി ഓഫീസുകളുമായും ബന്ധപ്പെടാം. അനെര്‍ട്ടും,  കെ.എസ്.ബി യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *