റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവർണർ ആരിഫ് ഖാൻ 14/07/2021 ബുധനാഴ്ച ഉപവാസമിരിക്കും

July 14, 2021 - 7:28 am

തിരുവനന്തപുരം: സ്ത്രീ സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി 14/07/2021 ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസമിരിക്കും. രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം നിശ്ചയിച്ചിരിക്കുന്നത്.

വീടുകളിലും ഗാന്ധിഭവനിലുമാണ് ഉപവാസ സമരം ഇന്ന് നടക്കുക. രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും. വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. തുടർന്ന് ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി എടുത്ത് പറഞ്ഞ ഗവർണർ, തന്‍റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *