റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാനെതിരേ ഇന്ത്യയുടെ സൈനിക സഹായം തേടുമെന്നു അഫ്ഗാനിസ്ഥാന്‍

July 14, 2021 - 9:00 am

ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യമുണ്ടായാല്‍ താലിബാനെതിരേ ഇന്ത്യയുടെ സൈനിക സഹായം തേടുമെന്നു അഫ്ഗാനിസ്ഥാന്‍. രാജ്യത്തിനു നിന്നു യു.എസ്. സൈന്യം പിന്മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുന്‍ഡ്സയ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്.

എന്നാല്‍, സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലാണോ സാങ്കേതിക സഹായമാണോ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.രാജ്യത്ത് സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഫരീദ് മാമുണ്ട്സെയുടെ പ്രസ്താവന . താലിബാന്‍, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ നിലവില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ വലിയ പുരോഗതികള്‍ പ്രതീക്ഷിക്കാനാകില്ല .

താലിബാന്‍ ഇപ്പോള്‍ അഫ്ഗാനില്‍ പിടിമുറുക്കിയ നിലയിലാണ് . അതുകൊണ്ട് തന്നെ ”താലിബാനുമായുള്ള സമാധാന പ്രക്രിയയുടെ ഒരു ഘട്ടത്തിലേക്ക് നാം എത്തിച്ചേരേണ്ടതല്ലെങ്കില്‍, ഒരുപക്ഷേ ഇന്ത്യയുടെ സൈനിക സഹായം, കൂടുതല്‍ സൈനിക സഹായം തേടുന്ന ഒരു കാലം (വരും),” അഫ്ഗാനിസ്ഥാന്‍ ഇന്ത്യയിലെ അംബാസഡര്‍ ഫരീദ് മാമുണ്ട്സെ, പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *