റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടുത്തമാസം നാലിനു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങും

July 15, 2021 - 5:41 pm

ദുബായ്: രണ്ടാമതു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അടുത്തമാസം നാലിനു തുടക്കമാകും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യമത്സരം. ഹോം, എവേ മത്സരാടിസ്ഥാനത്തില്‍ ഒമ്പതു ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും. ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകളുമായാണ് ഇന്ത്യയ്ക്കു സ്വന്തം മണ്ണില്‍ പോരാട്ടം. എവേ പരമ്പരയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളാണ് എതിരാളികള്‍. ചാമ്പ്യന്‍ഷിപ്പിന്റെ മത്സരക്രമത്തിനൊപ്പം പുതിയ പോയിന്റ് പട്ടികയും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടു. ഒരു ടെസ്റ്റ് മത്സരത്തിലെ ജയത്തിന് 12 പോയിന്റ് ലഭിക്കും. കളി ടൈയാകുന്നപക്ഷം ആറു പോയിന്റും സമനിലയിലെത്തിയാല്‍ നാലു പോയിന്റും ലഭിക്കും. പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാകും ആദ്യാവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *