റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്കിൽ കർഷക സഭയ്ക്ക് തുടക്കമായി

July 15, 2021 - 10:31 pm

ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്ക്‌തല കർഷക സഭ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.എസ് അരുൺകുമാർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രജനി  അധ്യക്ഷസ്ഥാനം വഹിച്ചു. ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജനി.പി പദ്ധതി വിശദീകരണം നടത്തി. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർഷകർക്ക് നിർദേശങ്ങൾ നൽകി. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിനുഖാൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സുജ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം ഹാഷിർ, ബ്ലോക്ക് പഞ്ചായത്ത് ‌ അംഗങ്ങളായ എസ്.ബ്രിന്ദാ, എം.ശ്യാമളദേവി, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ ദിൽഷാദ്,കൃഷി ഓഫീസർമാരായ പി.രാജശ്രീ, ഷാനിദ ബീവി, എസ്.ദിവ്യ ശ്രീ, അസിസ്റ്റന്റ് കൃഷിഓഫീസർ റജീബ് തുടങ്ങിയവർ സന്നിഹിതരായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *