റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌ മഹിളാമാളിലെ സംരംഭകരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഇടപെടുന്നു

July 16, 2021 - 9:00 am

കോഴിക്കോട്‌ : ഉദ്യോഗസ്ഥ വാഗ്‌ദാനത്തില്‍ പെട്ട്‌ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും പിന്നീട്‌ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുകയും ചെയ്‌ത്‌ വനിതാ നിക്ഷേപകരെ രക്ഷിക്കാന്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഇടപെടുന്നു.മേയര്‍ ബീനാ ഫിലിപ്പ്‌ അവരുമായി ചര്‍ച്ചകള്‍ നടത്തി. പുനരധിവാസം ഉള്‍പ്പെടയുളള കാര്യങ്ങളാണ്‌ സംരംഭകര്‍ മുന്നോട്ടുവച്ചത്‌. പരിഹാരമാര്‍ഗങ്ങള്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന്‌ കൂട്ടായി ആലോചിക്കുമെന്ന്‌ മേയര്‍ അറിയി ച്ചു.

ഏഷ്യയിലെ ആദ്യത്തെ വനിതാ മാളെന്ന്‌ പ്രഖ്യാപിച്ച്‌ കുടുംബശ്രീ ആരംഭിച്ച മാളാണ്‌ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട്‌ മാസങ്ങള്‍ക്കുളളില്‍ തന്നെ അടച്ചുപൂട്ടിയത്‌. 2018 നവംബറിലാണ്‌ വനിതാ മാള്‍ തുറന്നത്‌. ഏതാനം മാസങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം നടത്തിപ്പിലെ പരാജയം കാരണം പൂട്ടുവീഴുകയായിരുന്നു. ഇതോടെ ലക്ഷങ്ങള്‍ മുടക്കി കച്ചവടത്തിനിറങ്ങിയ സ്‌ത്രീകള്‍ കടക്കെണിയില്‍ വീഴുകയായിരുന്നു.

കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പാണ്‌ കെട്ടിടം വാടകയ്‌ക്കെടുത്ത്‌ വിവിധ വനിതാ സംരംഭകര്‍ക്ക്‌ വ്യാപാരത്തിന്‌ സൗകര്യം ഒരുക്കിയത്‌.പ്രതീക്ഷിച്ച വ്യാരപാരം നടക്കാതെ വന്നതോടെ വാടക മുടങ്ങുകയായിരുന്നു. നടത്തിപ്പുകാരയ യൂണിറ്റി ഗ്രപ്പും സംരംഭകരായ സ്‌ത്രീകളും രണ്ടായി പിരിഞ്ഞതോടെ സംരംഭകര്‍ നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു. മാള്‍ അടച്ചുപൂട്ടിയതോടെ ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ അ്‌തിനുളളില്‍ കിടന്ന്‌ നശിച്ചുപോയി . പലസാധനങ്ങളും സംരംഭകരുടെ വീടുകളിലും കൂട്ടിയിട്ട്‌ നശിക്കാനിടയായി. വൈകിയാണെങ്കിലും കോപര്‍പ്പറേഷന്റെ നീക്കം ഗുണം ചെയ്യുമന്നാണ്‌ സംരംഭകരുടെ പ്രതീക്ഷ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *