റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണം പിടികൂടിയ കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നാലുപേര്‍ക്ക്‌ നോട്ടീസ്‌

July 17, 2021 - 7:31 am

കോഴിക്കോട്‌ : വിമാനത്താവളത്തില്‍ 2.33 കിലോഗ്രാം സ്വര്‍ണം പിടികൂിയ കേസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാവാന്‍ 4 പേര്‍ക്ക്‌ കസറ്റംസ്‌ നോട്ടീസ്‌ നല്‍കി. സ്വര്‍ണത്തിനായി ദുബായില്‍ പണമിറക്കിയവരും സ്വര്‍ണകടത്തിന്‌ സഹായിച്ചവരും വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയവരുമെന്ന്‌ കസ്‌റ്റംസ്‌ കണ്ടെത്തിയ നാലുപേര്‍ക്കാണ്‌ നോട്ടീസ്‌.

താമരശേരി കടുക്കില്‍ ഹൗസ്‌ നാദിര്‍, ഉണ്ണികുളം എസ്‌റ്റേറ്റ്‌ മുക്ക്‌ സ്വദേശി ജയ്‌സല്‍, എളേറ്റില്‍ ഒഴല്‍കുന്ന്‌ അബ്ദുസലാം എന്ന ഒകെ സലാം,ബാലുശേരി ശിവപുരം സ്വദേശി വി.അബ്ദുല്‍ ജലീല്‍ എന്നിവരുടെ വീടുകളിലെത്തിയാണ്‌ കസറ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം നോട്ടീസ്‌ നല്‍കിയത്‌. വീടുകളില്‍ പരിശോധനയും നടത്തി. ഇതില്‍ അബദുശലാമിന്റെ വീട്‌ പൂട്ടിക്കിടന്നതിനാല്‍ പരിശോധന നടന്നില്ല.

വിമാനത്താവളത്തില്‍ നിന്ന്‌ സ്വര്‍ണം കടത്തിക്കൊണ്ടുപോയാല്‍ അര്‍ജുന്‍ ആയങ്കിയെ തടയാന്‍ ടിപ്പര്‍ ലോറിഎത്തിച്ച സംഭവവുമായി ബന്ധ്‌പ്പെട്ട്‌ ഒരാളെക്കൂടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. താമരശേരി കൂടത്തായി കുടുക്കിലമ്മാരം കുന്നംവളളി വീട്ടില്‍ ശിഹാബി(37)നെയാണ്‌ ഡിവൈഎസ്‌പി കെ അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്‌. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട്‌ 2021 ജൂണ്‍ 21 ന്‌ കരിപ്പൂരില്‍ എത്തിയ സംഘങ്ങളെ കേന്ദ്രീകരിച്ചുളള അന്വെഷ ണത്തില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 19 ആയി. പ്രതികളെ ഒളിവില്‍ കഴിയാന്‍ സാഹയിച്ചവരും മറ്റുമായി അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാവുമെന്ന്‌ ഡിവൈഎസ്‌പി അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *