റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്‌സ് മെഡല്‍ പോഡിയത്തിലെ പ്രതിഷേധം: താക്കിതുമായി തോമസ് ബാഷ്

July 17, 2021 - 1:44 pm

ടോക്കിയോ: പോഡിയത്തെ താരങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. പുതിയ ചട്ടങ്ങള്‍ പ്രകാരം താരങ്ങള്‍ക്കു ഫീല്‍ഡില്‍ മറ്റുള്ളവര്‍ക്കു തടസമുണ്ടാക്കാതെ പ്രതിഷേധിക്കുകയോ രാഷ്ട്രീയ നിലപാടുകള്‍ വിളിച്ചു പറയുകയോ ചെയ്യാം. ഇത് മുന്നില്‍ കണ്ടാണ് തോമസ് ബാഷിന്റെ മുന്നറിയിപ്പ്.താരങ്ങളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളുടെ വേദിയല്ല പോഡിയമെന്നും ബാഷ് വ്യക്തമാക്കി.1968 ലെ മെക്സിക്കോ സിറ്റി ഒളിമ്പിക്സില്‍ കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടി പോഡിയത്തില്‍നിന്നു പ്രതിഷേധിച്ച യു.എസ്. ടോമി സ്മിത്ത്, ജോണ്‍ കാര്‍ലോസ് എന്നിവരെ പുറത്താക്കിയിരുന്നു. 2016 ലെ റിയോ ഒളിമ്പിക്സില്‍ എത്യോപ്യന്‍ മാരത്തണ്‍ ഓട്ടക്കാരന്‍ ഫെയിസ ലിലേസ ഫിനിഷിങ് ലൈന്‍ കടക്കുമ്പോള്‍ കൈകള്‍ കുറുകേ പിടിച്ചിരുന്നു. സര്‍ക്കാര്‍ ലിലേസ ഉള്‍പ്പെടുന്ന ഒറോമോ ഗോത്രക്കാര്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേയായിരുന്നു പ്രതിഷേധം. വര്‍ണ വിവേചനത്തിനെതിരേ തന്റെ ടീം ഒരു കാല്‍മുട്ട് കുത്തിയിരുന്നു പ്രതിഷേധിക്കുമെന്ന് ബ്രിട്ടന്റെ വനിതാ ഫുട്ബോള്‍ ടീം കോച്ച് ഹെഗെ റീസ് പ്രഖ്യാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *