റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം: മന്ത്രി

July 17, 2021 - 8:14 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്കുലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിൽ ഉൾപ്പെട്ടിട്ടുള്ള റാങ്ക് ഹോൾഡേഴ്‌സ് സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *