ന്യൂഡല്‍ഹി: പാര്‍ലമെന്റ് മഴക്കാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ,പാര്‍ലമെന്ററി ചട്ടങ്ങള്‍ അനുസരിച്ച് ഏത് വിഷയത്തിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകക്ഷിയോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അതിനിടെ പ്രതിപക്ഷം അടക്കം ഓരോ പ്രതിനിധികളുടേയും നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണെന്ന് യോഗത്തില്‍ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയും പറഞ്ഞു.
33 പാര്‍ട്ടിയില്‍ നിന്നുള്ള 40 ലധികം നേതാക്കളാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഏതൊക്കെ വിഷയങ്ങള്‍ ഉന്നയിക്കമെന്നുള്ള ചര്‍ച്ചയാണ് സര്‍വകക്ഷിയോഗത്തില്‍ നടന്നത്. പാര്‍ലമെന്റിന്റെ ഓരോ സെഷന്റെയും ആരംഭത്തിനു മുമ്പായി അതിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി സര്‍വ്വകക്ഷിയോഗം സംഘടിപ്പിക്കാറുണ്ട്.
യോഗത്തില്‍ മോദിയെക്കൂടാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി, ടിഎംസി എംപി ഡെറക് ഒബ്രയന്‍, ഡിഎംകെ നേതാവ് തിരുച്ചി ശിവ എന്നീ പ്രധാന നേതാക്കളും പങ്കെടുത്തു.
