റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി ദ്യൂബ

July 19, 2021 - 9:13 am

കാഠ്മണ്ഡു: നേപ്പാളില്‍ പുതുതായി നിയമിതനായ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബ പാര്‍ലമെന്റിലെ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചു. 271 അംഗ അസംബ്ലിയില്‍ 165 പേരുടെ പിന്തുണ ലഭിച്ചാണ് ജയം. 136 പേരുടെ വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഷേര്‍ ബഹാദൂര്‍ ദ്യൂബയ്ക്ക് വേണ്ടിയിരുന്നത്. സിപിഎന്‍-യുഎംഎല്ലിന്റെ 85 പേര് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. നേപ്പാളി കോണ്‍ഗ്രസിന് 61 അംഗങ്ങള്‍ മാത്രമാണ് സഭയിലുള്ളത്. 121 സീറ്റുള്ള സിപിഎന്‍-യുഎംഎല്ലിന്റെ തീരുമാനമാണ് നിര്‍ണായകമായതും. മാവോയിസ്റ്റ് സെന്ററിന് 49 അംഗങ്ങളും, ജനതസമാജ്ബാദി പാര്‍ട്ടിക്ക് 32 അംഗങ്ങളും, ജനമോര്‍ച്ച, നേപ്പാള്‍ കര്‍ഷക പാര്‍ട്ടി, ആര്‍പിപിക്ക് എന്നിവര്‍ക്ക് ഓരോ അംഗങ്ങളും സഭയിലുണ്ട്.

പുതിയ പ്രധാനമന്ത്രിയെ സ്ഥാനമേറ്റാല്‍ 30 ദിവസനത്തിനകം സഭയില്‍ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കണമെന്നാണ് നേപ്പാളിലെ നിയമം.കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. പിന്നാലെ ഒരാഴ്ചയ്ക്കുള്ളില്‍ സഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഞായാറാഴ്ച സഭ ചേര്‍ന്നത്. 18 തിയതി വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *