റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടമ്മ വെട്ടേറ്റ നിലയില്‍

July 21, 2021 - 7:29 am

ഇരിട്ടി : ആറളം പയോറ ഏച്ചില്ലത്ത്‌ വീട്ടമ്മയെ വെട്ടേറ്റനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ്‌ പരിക്കേറ്റ നിലയിലായിരുന്നു. എച്ചില്ലത്തെ കുന്നുമ്മല്‍ രാധ(58) യ്‌ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 2021 ജൂലൈ 18 ഞായറാഴ്‌ച രാത്രി 9 ഓടെയാണ്‌ സംഭവം എന്ന്‌ കരുതുന്നു. ചെവി വെട്ടേറ്റ്‌ മുറിഞ്ഞുതൂങ്ങിയ നിലയിലും താടിയെല്ലിന്‌ ഇരുഭാഗത്തും ക്ഷതമേറ്റ നിലയിലും ആയിരുന്നു. കാലില്‍ ആഴത്തിലുളള മുറിവുണ്ട്‌. രാധയുടെ നിലവിളികേട്ട്‌ ഓടിയെത്തിയ സമീപ വാസികള്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌. ഒപ്പം താമസിച്ചിരുന്ന സഹോദരി കണ്ണൂരിലേക്ക്‌ പോയിരിക്കുകയായിരുന്നു. രാധയുടെ ഏക മകള്‍ ഭര്‍തൃവീട്ടിലാണ്‌. താമസം .വീണ്‌ പരിക്കുപറ്റിയതാണെന്നാണ്‌ രാധ സമീപ വാസികളോട്‌ പറഞ്ഞത്‌. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ ആറളം പോലീസിനോട്‌ മോഷ്ടാവ്‌ ആക്രമിച്ചതാണെന്നും കഴുത്തിലും കാതിലുമുളള സ്വര്‍ണാഭരണങ്ങള്‍ കവരുന്നത്‌ ചെറുക്കുമ്പോഴാണ്‌ ആക്രമിച്ചതെന്നും ഇവര്‍ പിന്നീട്‌ പറഞ്ഞു. . ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുളളതായും മോഷണ ശ്രമം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹത ഉളളതായും പോലീസ്‌ പറഞ്ഞു.

പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനാല്‍ പോലീസിന്‌ കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട്‌ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും രണ്ടുപേര്‍ ആറളം പോലീസിന്‍റെ വലയിലായതായും സൂചനയുണ്ട്‌. .

ആറളം പോലീസ്‌ ഇന്‍സ്‌പെക്ടര്‍ അരുണ്‍ദാസ്‌ പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജേഷ്‌, അഡി. എസ്‌ഐ പ്രസാദ്‌, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ കേസന്വേഷിക്കുന്നത്‌. കണ്ണൂരില്‍ നിന്നുളള ഫോറന്‍സിക്ക് വിദഗ്‌ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീട്‌ പോലീസ്‌ നിരീക്ഷണത്തിലാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *