റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാന്‍സ്‌ ജെന്‍ഡര്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്‌ത നിലയില്‍

July 21, 2021 - 7:22 am

കൊച്ചി : കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യകുമാരി അലക്‌സ്‌ ആത്മഹത്യ ചെയ്‌തു. കൊച്ചി്‌ ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.28 വയസായിരുന്നു.കൊല്ലം ജില്ലക്കാരിയായ ട്രാന്‍സ്‌ ജെന്‍ഡര്‍ യുവതിയായിരുന്നു. ആമ്മഹത്യതന്നെയാണെന്നാണ്‌ പ്രഥമിക നിഗമനം. 2021 ജൂലൈ 20ന്‌ വൈകിട്ട് 5.45 ഓടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ സീലിംഗ്‌ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. റേഡിയോ ജോക്കി,ആക്ടിവിസ്‌റ്റ്‌, അവതാരക,മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ എന്നീ മേഖലകളില്‍ ശ്രദ്ധേയയായിരുന്നു.

ഒരുവര്‍ഷം മുമ്പ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയമായശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരട്ടിരുന്നതായി പറയപ്പെടുന്നു. ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറുടെ കയ്യില്‍ നിന്നും ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്ന്‌ സോഷ്യല്‍ മീഡിയായില്‍ പലതവണ അനന്യ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയ ലൈവില്‍ നിന്നും,ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയും ശസ്‌ത്രക്രിയയിലുണ്ടായ പിഴവിനെ ഇവര്‍ ചുണ്ടിക്കാട്ടിയിരുന്നു. 5 ദിവസം മുമ്പ്‌ ദ ക്യൂ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലും അനന്യ തന്‍റെ അവസ്ഥ തുറന്നുപറഞ്ഞിരുന്നു. അതിന്‌ പിന്നാലെയാണ്‌ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ..

ശസ്‌ത്രക്രിയയിലെ പിഴവ്‌മൂലം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. എറണാകുളം റെനെ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. ശസ്‌ത്ര ക്രിയയില്‍ പിഴവുണ്ടായതായി ഡോകടറും സമ്മതിച്ചിരുന്നതായി അവര്‍ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പില്‍ പറഞ്ഞിരുന്നു. 2020 ജൂണ്‍ 14നാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. മെഡിക്കല്‍ നെഗ്ലിജെന്‍സാണ്‌ ഉണ്ടായതെന്നും സമാനമായ അവസ്ഥ മറ്റുപലര്‍ക്കും അനുഭവപ്പെട്ടിട്ടുളളതായും അവര്‍ പറയുന്നു.ശസ്‌ത്രക്രിയയെ തുടര്‍ന്ന അനന്യ അതീവ ദുഃഖിതയായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യക്കുളള കാരണവും ആതുതന്നെയാണെന്നാണ്‌ സുഹൃത്തുക്കളുടെ ആരോപണം.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക്‌ സോഷ്യല്‍ ജസ്‌റ്റീസ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മലപ്പുറത്ത്‌ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ പാര്‍ട്ടിയുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ പത്രിക പിന്‍വലിച്ചു. മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക മാറ്റി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *