റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദങ്ങൾ തുടരുന്നതിനിടെ കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

July 27, 2021 - 8:18 am

കാലടി: വിവാദങ്ങൾ തുടരുന്നതിനിടെ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. 

സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സ൪വ്വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകൾ തിരിച്ചു കിട്ടിയത്. 

Read Also: ഉത്തരപേപ്പര്‍ കാണാതായ സംഭവം; ആശങ്ക, സസ്പെന്‍ഷന്‍

Read Also: കാലടി സർവ്വകലാശാല ഉത്തരക്കടലാസ് വിവാദം; ഉത്തരവാദിത്തമില്ലെന്ന് അധ്യാപകൻ

ഉത്തര പേപ്പറുകൾ മൂല്യ നിർണ്ണയത്തിന് ശേഷം തിരിച്ചെൽപ്പിച്ചെന്നാണ് ചെയർമാൻ ഡോ. കെഎ സംഗമേശൻ വ്യക്തമാക്കുന്നത്. കിട്ടിയില്ലെന്ന് വകുപ്പ് മേധാവി കെ ആർ അംബിക പറയുന്നു. സംഭവത്തിൽ ഡോ. കെഎ സംഗമേശനെ സസ്പെൻഡ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *