റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

February 9, 2026 - 6:08 pm

കൊച്ചി | അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.പോലീസുകാര്‍ക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിന്‍ സ്വദേശികളായ നിതിന്‍, നെസ്റ്റണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കള്‍ പരാതി നല്‍കിയിരുന്നു.

യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു.

വൈപ്പിന്‍ ബീച്ചില്‍ നടക്കാന്‍ ഇറങ്ങിയ യുവാക്കള്‍ സ്വകാര്യ വാഹനത്തില്‍ അമിതവേഗത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് കൈ കാണിച്ചതിനെ തുടര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി. യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *