റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവരസയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി

July 29, 2021 - 10:03 pm

തമിഴ് സംവിധായകനായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും നിർമ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ . ഓഗസ്റ്റ് ആറിന് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്നഈ ചിത്രത്തിന്റെ പുതിയ ട്രെയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു.

ഒമ്പത് ചിത്രങ്ങളിലെ സമ്മർ ഓഫ് 92 എന്ന പ്രിയദർശൻ ചിത്രത്തിലെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. രമ്യ നമ്പീശനും യോഗി ബാബുവും ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ , കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ ,കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒൻപത് സംവിധായകർ ചേർന്ന് അവരുടെ കാഴ്ചപ്പാടിലൂടെ ഓരോ രസവും കോർത്തിണക്കിയാണ് ആന്തോളജി ചിത്രമായ നവരസയിലൂടെ ചെയ്യുന്നത്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം, എന്നിവ പോലുള്ള ഒമ്പത് രസങ്ങളെയാണ് ഒമ്പത് എപ്പിസോഡുകൾ ആയി അവതരിപ്പിക്കുന്നത്.

സൂര്യ, വിജയ് സേതുപതി , അരവിന്ദ് സ്വാമി, സിദ്ധാർത്ഥ്, അഥർവ , പാർവതി തിരുവോത്ത്, രേവതി, യോഗി ബാബു, അതിഥി ബാലൻ, അഞ്ജലി , പ്രകാശ് രാജ്, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *