റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധവുമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

July 29, 2021 - 10:07 pm

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്റെ അധ്യക്ഷതയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ ശക്തമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ആശാ പ്രവര്‍ത്തകരുടെയും ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തില്‍ കൊതുക് ഉറവിട നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡു തലത്തില്‍ സമിതികള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഓഗസ്റ്റ് ഒന്നിന് പഞ്ചായത്ത് തലത്തില്‍ ഡ്രൈ ഡേ ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൊതുക് ഉറവിട പരിശോധനകളും ശക്തമാക്കും.

യോഗത്തില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. കെ. ജനാര്‍ദ്ദനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതി നാരായണന്‍, എബ്രഹാം ജോര്‍ജ്, പ്രിയ ജയറാം, അംബിക ശശിധരന്‍, ബി. ഷിബു, എന്‍. ജോഷി, എ. സിന്ധു, കെ. സി. വിനോദ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ദിലീപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ജോഷി, കെ.ആര്‍. റെജി, എസ്. സോജിത്ത് എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *