റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്‌ രേഖകള്‍ കടത്താന്‍ ശ്രമമെന്ന്‌ ബിജെപി

July 29, 2021 - 7:40 am

തൃശൂര്‍ : കോടികളുടെ തിരിമറി നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന്‌ രേഖകള്‍ കടത്താന്‍ സിപിഎം ശ്രമമെന്ന ആരോപണവുമായി ബിജെപി രംഗത്ത്‌. 2021 ജൂലൈ 28ന്‌ പ്രവൃത്തി സമയത്തിനുശേഷം സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കള്‍ ബാങ്കിലെത്തുകയും, ഇവര്‍ ആധാരങ്ങള്‍ പരിശോധിച്ചുവെന്നും ബിജെപി ആരോപിച്ചു. ബാങ്കിനുമുന്നില്‍ ബിജെപിയുടെ പ്രതിഷേധവും നടന്നു. കൂടുതല്‍ പോലീസ്‌ സ്ഥത്തെത്തിയിട്ടുണ്ട് . എന്നാല്‍ ആരോപണത്തെക്കുറിച്ച്‌ സിപിഎം പ്രതീകരിച്ചിട്ടില്ല.

തിരിമറികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ബാങ്കിന്റെ ഭരണ സമിതി പിരിച്ചുവിട്ടതിനാല്‍ ബാങ്ക്‌ ഇപ്പോള്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഭരണത്തിലാണ്‌. കഴിഞ്ഞ ദിവസം ബാങ്കില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം നടത്തിയ റെയ്‌ഡില്‍ 29 അനധികൃത ഇടപാടുകളുടെ വിവരം ലഭിച്ചിരുന്നു. ഇവ സൂക്ഷിക്കുന്ന പ്രത്യേക ലോക്കറില്‍ സ്വര്‍ണനാണയങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത രേഖകളില്‍ പലതും വായ്‌പാ തട്ടിപ്പ്‌, ബിനാമി ഇടപാട്‌ എന്നിവയുമായി ബന്ധപ്പെട്ടുളളവയാണെന്നാണ്‌ ലഭിച്ച വിവരം. ഇക്കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൃത്യമായി പേരോ വിലാസമോ ഇല്ലാതെ 379 വായ്‌പകള്‍ പാസാക്കി നല്‍കിയിട്ടുണ്ട്‌. ഇതില്‍ കൂടുതലും 50 ലക്ഷം രൂപ വീതമുളള വായ്‌പകളാണ്‌. ആധാരം പണയപ്പെടുത്തി ചെറിയ തുകയ്‌ക്ക വായ്‌പയെടുത്തവരുടെ പണയ വസ്‌തുക്കളിന്മേല്‍ അവര്‍ അറിാതെ വന്‍തുക വീണ്ടും വായ്‌പ പാസാക്കുകയാണ്‌ ചെയ്‌തിരുന്നത്. . ഇങ്ങനെയുളള 29 ആധാരങ്ങളും പ്രത്യേകം ലോക്കറിലാണ്‌ സൂക്ഷിച്ചിരുന്നത്‌.

പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴ്‌ അക്കൗണ്ടുകള്‍ ഉളളതായി അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചു. ഒട്ടേറെ ഭൂമിയിടപാടുകളും ഇവര്‍ നടത്തി. തട്ടിയെടുത്ത പണം ബിനാമി പേരുകളിലാണ്‌ പലരും നിക്ഷേപിച്ചിരിക്കുന്നത്‌. ഈ അ്‌ക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ദിവസം നാലുപ്രതികള്‍ അറസറ്റിലായെങ്കിലും ഇക്കാര്യം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ബാങ്കിലെ രേഖകളില്‍ ക്രൈംബ്രാഞ്ച്‌ സംഘത്തിന്‍റെ പരിശോധന തുടരും. പ്രതികളുടെ വീടുകളില്‍ നടത്തിയ റെയഡില്‍ തേക്കടിയിലെ റിസോര്‍ട്ടിനായി നടത്തിയ വന്‍കിട നിക്ഷേപത്തിന്റെ രേഖകള്‍ ഉള്‍പ്പടെ കണ്ടെത്തിയതായും വിവരമുണ്ട്‌.

അതിനിടെ പ്രതികളുടെ സ്വത്ത്‌ കണ്ടുകട്ടാനുളള നടപടികളും ആരംഭിച്ചു. പ്രതികളുടെ പണയപ്പെടുത്തിയതും അല്ലാത്തതുമായ സ്വത്ത്‌ സംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ മൂന്ന്‌ അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട സമര്‍പ്പിച്ചു. പ്രതികളില്‍ ആരുടെയൊക്കെ ഏതെല്ലാം സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നത്‌ സംബന്ധിച്ചുളള നിര്‍ദ്ദേശമാണ്‌ റിപ്പോര്‍ട്ടിലുളളത്‌. ഇതുിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *