റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തര്‍ക്കത്തിനൊടുവില്‍ സമവായം; അബ്ദുള്‍ വഹാബുമായി ചര്‍ച്ച നടത്തി അഹമ്മദ് ദേവര്‍കോവില്‍

July 30, 2021 - 12:08 pm

കൊച്ചി: പാര്‍ട്ടിക്കുള്ളിലെ തമ്മില്‍ തല്ലിനും പിളര്‍പ്പിനും പിന്നാലെ ഐ.എന്‍.എല്ലില്‍ ഒത്തുതീര്‍പ്പിന് ശ്രമം. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 30/07/21 വെളളിയാഴ്ച ചര്‍ച്ച നടത്തി.

തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞു.

വെളളിയാഴ്ച നാലുമണിക്ക് അബ്ദുള്‍ വഹാബുമായി സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തും.

അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും മന്ത്രി സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഇടതുപക്ഷമാണെന്നും നേരത്തെ അബ്ദുള്‍ വഹാബ് പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *