റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു; ആളപായമില്ല

July 30, 2021 - 1:20 pm

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്റെ ഡീസൽ ടാങ്കിന് തീപിടിച്ചു. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്.

പമ്പിന്റെ പരിസരത്ത് നേരത്തെ വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബസ് സര്‍വ്വീസ് നടത്തിയിരുന്ന കാലിക്കറ്റ് മോട്ടോര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്നു ഗാരേജും പമ്പും. അതിന്റെ പഴയ ഡീസല്‍ ടാങ്കാണ് 30/07/21 വെള്ളിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.

ഡീസല്‍ ടാങ്ക് ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം. ടാങ്കില്‍ ക്രീസിന്റെയും ഡീസലിന്റെയും അംശമുണ്ടായിരുന്നു. ഇതിലേക്ക് ഗ്യാസ് കട്ടറില്‍ നിന്ന് തീപടർന്നതാണ് അപകടത്തിന് കാരണമായത്.

അപകടത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി തീയണച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *