Tag
ന്യൂസ് ഡെസ്ക്

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു

February 7, 2026 - 6:00 am

അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി.

ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്.

ചുമതലയേറ്റെടുത്ത യൂസഫലിയെ അബുദാബി ചേംബര്‍ ഔദ്യോഗികമായി അഭിനന്ദിച്ചു. ഇത് അഞ്ചാം തവണയാണ് യൂസഫലി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. അബുദാബിയെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുക, ബിസിനസ് സമൂഹത്തെ ഏകോപിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുക, യു എ ഇയുടെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നയരൂപീകരണത്തില്‍ പങ്കാളികളാവുക തുടങ്ങിയവയാണ് ദൗത്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *