റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍കോട്‌ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കൂട്ടത്തല്ല്‌

July 31, 2021 - 8:45 am

കാസര്‍കോട്‌ : കാസര്‍കോട്ടെ ഒരുപഞ്ചായത്തിലെ രണ്ട്‌ വാര്‍ഡുകള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പില്‍ കൂട്ടത്തല്ല്‌. മറ്റു വാര്‍ഡുകളില്‍ നിന്നുളളവര്‍ വന്ന്‌ വാക്‌സിനെടുത്തതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷമുണ്ടായത്‌. സംഘര്‍ഷത്തില്‍ പലര്‍ക്കും സാരമായ പരിക്കേറ്റു. കാസര്‍കോട്‌ ജില്ലയിലെ മെഗ്രാല്‍പുത്തൂരില്‍ 2021 ജൂലൈ 30 വെളളിയാഴ്‌ചയാണ്‌ സംഭവം.

പഞ്ചായത്തിലെ 1,2 വാര്‍ഡുകള്‍ക്കായി വാക്‌സിനെടുക്കുന്നതിനായിട്ടാണ്‌ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്‌. ഇവിടെ വാര്‍ഡിന്‌ പുറത്തുളളവരും പഞ്ചായത്തിന്‌ പുറത്തുളളവരും എത്തി വാക്‌സിനെടുത്തെന്ന്‌ ആരോപിച്ച്‌ ലീഗ്‌ പ്രവര്‍ത്തകരാണ്‌ തല്ലുണ്ടാക്കിയത്‌. പുറത്തുനിന്നെത്തി വാക്‌സിന്‍ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും, ഇത്‌ തര്‍ക്കത്തിലേക്ക്‌ വഴിമാറി കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. പോലീസെത്തിയാണ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്‌. പിന്നീട്‌ പോലീസ്‌ കാവലിലാണ്‌ വാക്‌സിനേഷന്‍ തുടര്‍ന്നു. കോവിഡ്‌ വ്യാപനം രൂക്ഷമായ സ്ഥിതിയായിരുന്നിട്ടും മാസ്‌ക്‌പോലും ധരിക്കാതെയാണ്‌ കൂട്ടത്തല്ല്‌ നടന്നത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *