റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

August 1, 2021 - 6:56 pm

പാലക്കാട്: വടക്കഞ്ചേരിയിൽ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാരപ്പാട് സ്വദേശി ശ്രുതിയുടെ ഭര്‍ത്താവ് ശ്രീജിത്ത് ആണ് കൊല നടത്തിയത്. ശ്രുതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. നേരത്തെ, ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.

ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് ശ്രുതി ചോദ്യം ചെയ്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മക്കളുടെ കണ്മുന്നില്‍ വെച്ചാണ് ശ്രീജിത്ത് ശ്രുതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ജൂണ്‍ 18നാണ് ശ്രീജിത്തിന്റെ കിഴക്കഞ്ചേരിയിലെ വീട്ടില്‍ ശ്രുതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് തന്നെയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മില്‍ വിവാഹിതരായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *