കാസര്‍ഗോഡ്: പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അജാനൂര്‍ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന് പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് തൂങ്ങി മരിച്ചത്. 30/07/21 വെള്ളിയാഴ്ച വൈകിട്ട് സഹോദരന് രാഹുലാണ് പ്രഫുലിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രഫുലിന്റെ അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അമ്മ ജോലിക്കു പോയതിനു ശേഷമാണ് പ്രഫുല്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ സഹോദരന് രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഫുലിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
