റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് നിലവിലെ ലോക്ക്‌ഡൗണ്‍ രീതിക്കുമാറ്റം വരുത്തുന്നു

August 2, 2021 - 9:26 am

തിരുവനന്തപുരം : സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുളള കോവിഡ്‌ നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്‌ചയോടെ മാറ്റം വരും. രോഗ വ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള ബദല്‍ നടപടിയാണ്‌ ആലോചനയിലുളളത്‌. ഇതിനിടെ കോവിഡ്‌ പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്ന്‌ സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.

തുറക്കലിനോട്‌ കേന്ദ്രം യോജിക്കുന്നില്ലെങ്കിലും ലോക്‌ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തും. വിദഗ്‌ദ സമിതിയുടെ നിര്‍ദ്ദേശം ചൊവ്വാഴ്‌ച ചേരുന്ന അവലോഹന യോഗം പരിഗണിക്കും. രോഗമുണ്ടായാല്‍ തദ്ദേശ സ്ഥാപനം അടയ്ക്കുന്നതിന്‌ പകരം കേസ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ മാത്രം അടച്ചുളള ബദലാണ്‌ പരിഗണനയിലുളളത്‌. മറ്റുസ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്‌ഡൗണും ഉണ്ടാകില്ല.

നിലവിലെ ലോക്‌ ഡൗണ്‍ രീതികളിലെ അശാസ്‌ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണം വരുന്നതും ഒക്കെ പരിഗണിച്ചാണ്‌ സംസ്ഥാന സര്‍ക്കാരും ഇളവുകളിലേക്ക് നീങ്ങുന്നത്‌. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിനം പ്രതി 8000ത്തിലധികം കേസുകളാണ്‌ റിപ്പോട്ടുചെയ്യുന്നതെങ്കില്‍ കേരളത്തിലത്‌ 20,000ത്തിലധികാമാണ്‌. രാജ്യത്തെ ദിനം പ്രതിയുളള കണക്കുകളില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്‌. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ചെറിയ വര്‍ദ്ധനയേ ഉളളുവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *