റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിനേഷനും പരിശോധനയും വര്‍ദ്ധിപ്പിക്കണമന്ന്‌ കേന്ദ്രം

August 2, 2021 - 9:38 am

ന്യൂഡല്‍ഹി : വാക്‌സിനേഷനും പരിശോധനയും വര്‍ദ്ധിപ്പിക്കണമെന്ന്‌ കേരളമുള്‍പ്പെടെയുളള 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യം വിലയിരുത്തിആണ്‌ നിര്‍ദ്ദേശം. കോവിഡ്‌ മൂന്നാം തരംഗത്തെക്കുറിച്ചുളള ആശങ്ക രാജ്യത്ത്‌ ഉയരുന്നതോടൊപ്പം ഈ സംസ്ഥാനങ്ങള്‍ പുതിയ കേസുകളിലും പോസിറ്റിവിറ്റി നിരക്കുകളിലും വന്‍ വര്‍ദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്‌.

ഇതിന്റെ പാശ്ചാത്തലത്തിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചത്‌. ആരോഗ്യ മന്ത്രി രാജേഷ്‌ ഭൂഷന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. 10 ശതമാനത്തിലധികം ടെസ്‌റ്റ് പോസിറ്റി വിറ്റിയുളള ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം. ഇവിടങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കണം. സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ക്ലസ്‌റ്ററുകളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണം.കേസുകളുടെ അടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിക്കണമെന്നും കേന്ദ്രം സംസ്ഥനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *