റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോ കഞ്ചാവ്‌ പിടികൂടി

August 2, 2021 - 7:59 am

തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ വച്ച്‌ ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി . സംഭവത്തില്‍ സംഭവത്തില്‍ അരുണ്‍, ഷണ്‍മുഖദാസ്‌ എന്നിവര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന്‌ എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ നിന്നാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. വാഹനത്തിലെ രഹസ്യ അറകള്‍ പരിശോധിച്ചപ്പോഴാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള സംഘമാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *