റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോല്‍ക്കുന്ന സീറ്റിൽ പോലും തന്നെ മത്സരിപ്പിച്ചില്ല; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.വി. തോമസ്

August 2, 2021 - 2:24 pm

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തന്നെ പരിഗണിച്ചില്ലെന്ന് കെ.വി. തോമസ് പറഞ്ഞു.

‘യു.ഡി.എഫ് തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റെങ്കിലും ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള അഞ്ച് സീറ്റ് ചൂണ്ടിക്കാണിക്കാം അതിലൊന്നില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നേതൃത്വത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ല,’ കെ.വി. തോമസ് 02/08/21 തിങ്കളാഴ്ച പറഞ്ഞു.

തന്റെ അനുഭവ സമ്പത്തും സംഭാവനകളും പരിഗണിക്കാതെ അപമാനിക്കുകയായിരുന്നുവെന്നും കെ.വി. തോമസ് കൂട്ടിചേര്‍ത്തു. പരിചയസമ്പന്നരെയെല്ലാം മാറ്റി നിര്‍ത്തി ഒരു പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ആഴ്ച കെ.വി. തോമസ് സി.പി.ഐ.എം ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി തോമസ് ചര്‍ച്ച നടത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *