റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

August 3, 2021 - 7:55 am

തൃശൂര്‍ : ഭക്ഷ്യ കിറ്റ് വിതരം ചെയ്‌തതിലെ കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്‌. ഓണത്തിന്‌ പട്ടിണി സമരം നടത്താനാണ് തീരുമാനം. .എന്നാല്‍ കടയടച്ചുളള സമരത്തോട്‌ യോജിപ്പില്ലെന്നും സൂചനാ സമരം മാത്രമാമെന്നും ഓള്‍കേരള റേഷന്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ അറിയിച്ചു.

പത്തുമാസത്തെ കമ്മീഷന്‍ ആണ് നല്‍കാനുളളത്‌. 51 കോടി രുപയാണ്‌ കുടിശികയായി കിട്ടാനുളളത്‌. 30,000മുതല്‍ 3.5 ലക്ഷം രൂപവരെയാണ്‌ ഓരോ കടക്കാരനും കിട്ടാനുളളതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *