റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: പുനരുപയോഗ ഊര്‍ജ്ജസ്രോതസ് പദ്ധതി : ഓണ്‍ലൈന്‍ പരിശീലനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് അഞ്ചിന് ഉദ്ഘാടനം ചെയ്യും

August 4, 2021 - 5:47 pm

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തിയുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതിന് ജില്ലാതല ഫെസിലിറ്റെറ്റര്‍മാര്‍ക്കും മാസ്റ്റര്‍  ട്രെയിനിമാര്‍ക്കുള്ള ദ്വിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടി ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. അനെര്‍ട്ട്, കില എന്നിവയുടെ സംയുക്താഭുമുഖ്യത്തില്‍ ഓഗസ്റ്റ് അഞ്ച്, ഓഗസ്റ്റ് ആറ് തിയ്യതികളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, അനെര്‍ട്ട് അഡിഷണല്‍ ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ പി ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *