റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭിമാനമായി മലയാളി താരം പി ആര്‍ ശ്രീജേഷ്

August 5, 2021 - 12:31 pm

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്സ് വേദിയില്‍ അഭിമാനമായി മലയാളി താരം പിആര്‍ ശ്രീജേഷ്. ടീം ഇന്ത്യയെ വിജയ തീരത്തോട് അടുപ്പിച്ചത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായ ശ്രീജേഷ്, കേരളത്തിലേക്ക് എത്തിച്ചത് രണ്ടാമത്തെ ഒളിമ്പിക്സ് മെഡലാണ്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ജര്‍മനിക്കെതിരെ തിളങ്ങിയവരില്‍ ഒരാളും ശ്രീജേഷാണ്. 1972ല്‍ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ മലയാളിയായ മാനുവല്‍ ഫെഡറിക് കളിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് ഒരു മലയാളി പോഡിയത്തിലെത്തുന്നത്. ഇത്തവണ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യകളി മുതല്‍ വലകാത്ത ശ്രീജേഷ് തകര്‍പ്പന്‍ ചില സേവുകളുമായി കളംനിറഞ്ഞു.എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് മുപ്പത്തി മൂന്നുകാരന്‍ ശ്രീജേഷ്.1980ല്‍ മോസ്‌കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. സെമിയില്‍ ബെല്‍ജിയത്തിനെതിരെ നിര്‍ഭാഗ്യകരമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏറെ ആവശം നല്‍കുന്നതായി ജര്‍മനിക്കെതിരെ 5-4 എന്ന നിലയില്‍ നേടിയ വിജയം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *