റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

August 6, 2021 - 12:10 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാനം ജിഡിപി 9.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് 06/08/21 വെളളിയാഴ്ച പറഞ്ഞു.

തുടർച്ചയായ ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. രാജ്യത്തിന്‍റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനിടെയായിരുന്നു ഇത്തവണത്തെ ആർ.ബി.ഐയുടെ യോഗം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *