റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യമാണ് ‘ പൊട്ടിക്കരഞ്ഞ് മെസ്സിയുടെ വിടവാങ്ങൽ

August 8, 2021 - 6:50 pm

ബാഴ്സലോണ: ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങൽ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാമ്പനൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ മെസ്സി വികാരാധീനനായത്. വാർത്താ സമ്മേളനത്തിൽ പലപ്പോഴും വിതുമ്പിക്കൊണ്ടാണ്​ അദ്ദേഹം ചോദ്യങ്ങൾക്ക്​ മറുപടി പറഞ്ഞത്​. ‘ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യ’മാണെന്നും മെസ്സി പറഞ്ഞു.

കുഞ്ഞുന്നാൾ മുതൽ പന്തുതട്ടിയ ബാഴ്​സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ്​ അവസാനിച്ചത്​. നിലവിൽ മെസ്സി പി.എസ്​.ജിയിലേക്കെന്നാണ്​​ സൂചന. ഫ്രഞ്ച്​ ക്ലബ്​ ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഖാലിദ്​ ബിൻ ഹമദ്​ ബിൻ ഖലീഫ ആൽതാനി​ വാർത്ത സ്​ഥിരീകരിച്ചിട്ടുണ്ട്​. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *