റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജഡ്ജിമാരെ അപമാനിക്കല്‍: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

August 9, 2021 - 8:58 am

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രണ്ടു പേരെക്കൂടി സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഭീഷണികളെപ്പറ്റി കീഴ്ക്കോടതി ജഡ്ജിമാര്‍ പരാതിപ്പെട്ടാലും സി.ബി.ഐ. ഗൗനിക്കാറില്ലെന്നു സുപ്രീം കോടതി നിശിതമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു നടപടി. ഝാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ദുരൂഹമായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസിലായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ വിമര്‍ശനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *