റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 50 കോടി രൂപയിലധികം പണം വിദേശത്തേക്ക് കടത്തിയതായി ഇ ഡി

August 9, 2021 - 9:51 am

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ 50 കോടി രൂപയിലധികം പണം വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തല്‍. ബിനാമികള്‍ വഴിയാണ് പണം കടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ കിരണാണ് വിദേശത്തേക്ക് പണം കടത്താന്‍ നേതൃത്വം നല്‍കിയത്. കേസില്‍ കൂടുതല്‍ പേര്‍ ഇനിയും പ്രതികളായേക്കും.

ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. പൊലീസില്‍ നിന്നും ലഭിച്ച രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകള്‍ രൂപീകരിക്കുകയും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് കണ്ടെത്തിയത്. ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *