റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി; പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു

August 9, 2021 - 12:08 pm

തിരുവല്ല: തിരുവല്ല കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം വൃദ്ധനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രസിഡന്റ് കെ.ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനാണ് വെട്ടേറ്റത്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. 08/08/21ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.

വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *