റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിമ്പിക്സ്: ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലെത്തി

August 10, 2021 - 10:15 am

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യയുടെ കായിക താരങ്ങള്‍ മടങ്ങിയെത്തി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അടക്കം ഏഴു മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയ, വെങ്കലം നേടിയ ബജ്രംഗ് പൂനിയ എന്നിവരും വെങ്കലം നേടിയ പുരുഷ ഹോക്കി ടീമും നാലാം സ്ഥാനത്തു ഫിനിഷ് ചെയ്ത വനിതാ ടീമും ഇന്നലെയാണു ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.തേജസ്വി സൂര്യ എം.പിയും അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലവന്‍മാരും താരങ്ങളെ സ്വീകരിക്കാനെത്തി. വൈകിട്ടു നടന്ന സ്വീകരണ ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, കിരണ്‍ റിജുജു എന്നിവര്‍ താരങ്ങള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മെഡല്‍ നിലയിലും റാങ്കിങ്ങിലും ഇന്ത്യ ഏറെ മുന്നേറിയത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *