റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിന്നാക്ക സംവരണത്തിനായി ബിഡിജെഎസ്‌ പ്രക്ഷോഭണത്തിലേക്ക്‌

August 12, 2021 - 10:12 am

ചേര്‍ത്തല : മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ അര്‍ഹമായ സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ ബിഡിജെഎസ്‌ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ 9 ശതമാനം സംവരണമാണ്‌ നിലവിലുളളത്‌. സംവരണതോത്‌ ഉയര്‍ത്താനാവില്ലെന്ന ആരോഗ്യവകുപ്പ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്‌ വഞ്ചാനാപരമാണെന്നും തുഷാര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വിചിത്ര ന്യായങ്ങളാണ്‌ ഉന്നയിക്കുന്നതെന്നും പത്തുശതമാനം മുന്നാക്ക സംവരണം അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക്‌ നല്‍കാന്‍ സീറ്റില്ലെന്ന്‌ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്ക സംവരണം പിന്നാക്ക സമുദായങ്ങള്‍ക്കുളള വിഹിതത്തില്‍ ഉള്‍പ്പെടുത്തരുതെന്ന്‌ ഭരണഘടനാ ഭേതഗതിയിലും സുപ്രീം കോടതി വിധിയിലും വ്യക്തമാക്കിയിട്ടുണ്ട്‌. അഖിലേന്ത്യ കോട്ടയില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ 27 ശതമാനം സംവരണം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിന്നാക്കക്കാര്‍ക്ക്‌ നിലവില്‍ 30ശതമാനം സംവരണം ലഭ്യമാണ്‌ . ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഈ തോതില്‍ സംവരണം അനുവദിക്കണമെന്നാണ്‌ ആവശ്യമെന്നും തുഷാവര്‍ വെളളാപ്പളളി പറഞ്ഞു..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *