റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ബോട്ടിലെ മറ്റ്‌ തൊഴിലാളികള്‍

August 12, 2021 - 10:18 am

കൊച്ചി : രണ്ട്‌ മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ ബോട്ടിലെ മറ്റുതൊഴിലാളികളും നഷ്ട പരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ബോട്ടില്‍ മരിച്ചേവരുടെ ബന്ധുക്കള്‍ക്ക്‌ നാലുകോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക്‌ രണ്ടുകോടി രൂപയും ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയതിനെ തുടര്‍ന്ന്‌ നാവികര്‍ക്കതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ നാവികരുടെ ആക്രമണത്തില്‍ തങ്ങള്‍ക്കും ശാരീരിക വൈകല്യം ഉണ്ടായെന്നും വേറെ ജീവിത മാര്‍ഗമില്ലെന്നും തൊഴിലാളികളുടെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 2021 ഓഗസ്‌റ്റ് 12ന്‌ പരിണിക്കും.

ഇറ്റലി നല്‍കിയ തുക മൂന്നുകക്ഷികള്‍ക്കായി വീതിക്കുന്നതിനാല്‍ മറ്റുതൊഴിലാളികളുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടിവരും. എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാമെന്നായിരിക്കും സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്‌. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്‌ട പരിഹാരം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന്‌ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബോട്ടുടമയ്‌ക്കും മാത്രമാണ്‌ നഷ്ടപരിഹാരം വിധിച്ചത്‌.

നീണ്ടകരയില്‍ നിന്നും മത്സ്യ ബന്ധനത്തിന്‌ പോയ സെന്‍റ് ആന്‍റണീസ്‌ ബോട്ടിന്‌ നേരെയാണ്‌ ഇറ്റാലിയല്‍ നാവികര്‍ വെടിവച്ചത്‌. 11 പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇവരില്‍ ജലസറ്റിന്‍ ,അജേഷ്‌ പിങ്കി എന്നിവരാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. ഡോള്‍ഫിന്‍ ചെയ്‌മ്പേഴ്‌സ്‌ എന്ന ഇറ്റാലിയന്‍ കമ്പനിയുടെ എന്‍ട്രിക്കാ ലക്‌സി കപ്പലില്‍ ജീവനക്കാരായി 19 ഇന്ത്യാക്കാരുമുണ്ടായിരുന്നു. സിങ്കപ്പൂരില്‍ നിന്ന്‌ ഈജിപ്‌തിലേക്ക്‌ പോവുകയായിരുന്ന കപ്പലിലെ സുരക്ഷാ ഭടന്മാരായ ലസ്‌തോറമാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവരാണ് വെടിവച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *