റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോച്ച് സ്ഥാനമൊഴിയാന്‍ രവി ശാസ്ത്രി, ദ്രാവിഡിനു സാധ്യത

August 12, 2021 - 10:38 am

ലണ്ടന്‍: മുന്‍ നായകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനമൊഴിയുന്നു. ട്വന്റി20 ലോകകപ്പിനു ശേഷം തുടരാനില്ലെന്നു ശാസ്ത്രി വ്യക്തമാക്കിയെന്നാണു സൂചന. വരുന്ന നവംബര്‍ 14 ന് ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി അവസാനിക്കും. കോച്ചായി തുടരാന്‍ താല്‍പര്യമില്ലെന്നു ശാസ്ത്രി ബോര്‍ഡിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ബൗളിങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് എസ്. ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരുടെയും കാലാവധി അവസാനിക്കുകയാണ്. അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി 2016 ലാണ് രവി ശാസ്ത്രി ഇന്ത്യയുടെ കോച്ചാകുന്നത്. 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചതാണ് ശാസ്ത്രിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ശാസ്ത്രിയുടെ പിന്‍ഗാമിയായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനാണു സാധ്യത.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *