റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസ്‌ പിഴചുമത്തുന്നത്‌ ഏതോ അപരാധമെന്ന്‌ വരുത്താന്‍ പ്രതിപക്ഷ ശ്രമമെന്ന്‌ മുഖ്യമന്ത്രി

August 12, 2021 - 7:51 am

തിരുവനന്തപുരം : കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി. പിഴ ചുമത്തുന്നത് എന്തോ മഹാ അപരാധമെന്ന നിലയില്‍ വരുത്താനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോലീസിന്റെ അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്നും ഈ ന്യായീകരണം തുടര്‍ന്നും അക്രമത്തിനുളള ലൈസന്‍സാണെന്നും പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിനുളള നോട്ടീസിന്‌ മറുപടി നല്‍കുന്നതിനിടയിലാണ്‌ മുഖ്യമന്ത്രി ഇതുപറഞ്ഞത്‌. പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

അട്ടപ്പാടി ആദിവാസിഊരില്‍ ആദിവാസി കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും കസറ്റഡിയിലെടുക്കുകയും ചെയ്‌ത സംഭവം സഭ നിര്‍ത്തിവച്ച ചര്‍ച്ച ചെയയ്‌ണമെന്ന്‌ എന്‍ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. 2021 ഓഗസ്‌റ്റ്‌ 9 ലോകം മുഴുവന്‍ ട്രൈബല്‍ ഡേ ആയി ആചരിച്ചപ്പോള്‍പിണറായി വിജയന്‍റെ പോലീസ്‌അത്‌ അട്ടപ്പാടിയിലാണ്‌ ആചരിച്ചതെന്ന്‌ ഷംസുദ്ദീന്‍ പറഞ്ഞു .ഈ അക്രണം സിപിഎം പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നുംഈ ആവേശം അര്‍ജുന്‍ ആയങ്കിയെയും കരുന്നൂര്‍ ബാ ങക്‌ിലെ സഖാക്കളെയും മരം മുരി ബ്രദേഴ്‌സിനേയും പിടിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ട്‌ കാട്ടിയിലിലെന്നും ഷംസുദ്ദീന്‍ ചോദിച്ചു.

പോലീസ്‌ അതിരാവിലെ ആദിവാസി ഊരില്‍ പോയി അറസ്‌റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ പോലീസ്‌ തെറ്റുചെയ്‌താല്‍ തെറ്റാണെന്ന്‌ പറയാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും അവര്‍ എന്ത്‌ എഴുതി കൊടുത്താലും അത്‌ വായിച്ച്‌ നിയമസഭയില്‍ ന്യായീകരിക്കുന്നത്‌ മുഖ്യമന്ത്രിക്ക്‌ ഭൂഷണമല്ലന്നും വിഡി സതീശന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *